കുത്തിക്കുറിപ്പുകൾ · ചിതറിയ ചിന്തകൾ · Photography · Thoughts · Writing

സ്നേഹിക്കാൻ…Have someone to love and being loved by someone is the best inspiring fact in life

എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുളളൂ.. സ്നേഹിക്കാൻ … നമ്മെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും ആരൊക്കെയോ ഉണ്ടെന്ന അറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ ഊർജ്ജം.. ആ ശക്തിയാണ് ജീവിതത്തെ ഓരോ ദിവസവും മുന്നോട്ട് നയിക്കുന്നത് .. സ്നേഹമില്ലാതെ എന്ത് ജീവിതം.. സ്നേഹത്തിനായ് ദാഹിച്ചു വെമ്പി മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്ന എല്ലാ ആത്മാക്കൾക്കുമായി ഇത് സമർപ്പിക്കുന്നു .. സ്നേഹമാകുന്ന ഇന്ദനം ജീവിതയാത്രയിൽ വേണ്ടുവോളം ഓരോരുത്തരും കണ്ടെത്തെട്ടെയെന്ന് ആശംസിക്കുന്നു.. 👍👍👍

കുത്തിക്കുറിപ്പുകൾ · Photography · Writing

വ്യാമോഹങ്ങൾക്കു വിട

ഒരു വെബ് സൈറ്റ് തുടങ്ങി അതിൽ Ad ഇട്ട് മുട്ട കച്ചവടം നടത്താനുളള വ്യാമോഹത്തിന് വിട. അതൊന്നും നമ്മെ കൊണ്ട് പറ്റുന്ന പണിയല്ലായെന്ന് മനസ്സിലാക്കുവാൻ ഒരാഴ്ച്ചത്തെ സമയമെടുത്തുളളൂ… ഇനിയിപ്പോൾ സ്വസ്ഥമായി സമാധാനമായി ശാന്തമായി വായിൽ തോന്നിയതെന്തും കുത്തി വരയ്ക്കാം .. ആരേയും തൃപ്തിപ്പെടുത്തേണ്ടതില്ല … പൂർണ്ണ സ്വാതന്ത്ര്യത്തോടെയുള്ള പുതിയൊരു യാത്രയ്ക്കു തു ട യ്ക്കമായി … യാത്രയിൽ വിശേഷങ്ങളും കൗതുകങ്ങളും കാഴ്ച്ചകളും പങ്കുവെയ്ക്കുവാൻ പുതിയ കുറെ കൂട്ടുക്കാരും .. എല്ലാവരും എനിക്കൊപ്പം കൂടുകയില്ലേ കൂട്ടരേ…?