കുത്തിക്കുറിപ്പുകൾ · ചിതറിയ ചിന്തകൾ · Thoughts

ചില നിസ്സഹായ അവസ്ഥകൾ…

നിൻ്റെ വേദന ഞാനറിയുന്നു…
എത്രയൊക്കെ കട്ട സുഹൃത്താണേൽ കൂടി ചില അവസരങ്ങളിൽ നമ്മൾ എത്രയോ നിസ്സഹായരാണല്ലേ… അവരുടെ വേദനകളിൽ… അവരെ കേട്ടിരിക്കാതെയെന്നല്ലാതെ… എന്തേലും നമുക്ക് ചെയ്യുവാൻ സാധിക്കാറുണ്ടോ… ചെയ്യാനുണ്ടോ… അറിയില്ലെനിക്ക്…ഒന്നേമനസ്സ് തൊട്ട് ആഗ്രഹിക്കുന്നുള്ളൂ… നിന്നെ ഇനിയും സന്തോഷമായി കാണണം… നിൻ്റെ ഈണങ്ങൾ ഇനിയും ഒഴുകണം… കളി ചിരികൾ പടരണം… ഒരിക്കൽ പോലും നിൻ്റെ ജീവിതം worthless ആണെന്നു ചിന്തിച്ചു പോകരുതേ… നിൻ്റെ ഈണങ്ങളിലൂടെ ചിരികൾ തിരികെ പിടിച്ചവരും… നിന്നെ നീയായി തിരികെ കിട്ടാനും കാത്തിരിക്കുന്നവർ ഏറെയുണ്ടെന്ന് ഓർത്തേക്കണം… ജീവിതം പല പുഴകളിലൂടെ ഒഴുകിയാലും… അവസാനം ‘നാം ‘ എന്ന സമുദ്രത്തിൽ എത്തി ചേരേണ്ടതല്ലേ… ഒറ്റയ്ക്കു പൊരുതുന്നവൻ കൂടുതൽ കരുത്തുള്ളവനല്ലേ… പൊരുതാനുള്ള മന: ക്കരുത്ത് നിനക്ക് ഉണ്ടാകട്ടെ… നിൻ്റെ വേദന ഞാനറിയുന്നു… കൂടെയുണ്ട് എന്ന് പറയുന്നതിൽ എത്രത്തോളം നിസ്സഹായത ഉണ്ടോയെന്നറിയില്ല… എന്നാലും ഓർത്തേക്കണം… നിന്നെ സ്നേഹിക്കുന്നവർ.. നിന്നെ തിരിച്ചു കിട്ടുവാൻ കാത്തിരിക്കുന്നവർ ഇവിടെയുണ്ട്… നിൻ്റെ വാക്കുകളിലെ ശാന്തതയും… ഈണങ്ങളിലെ ഭംഗിയും ഇനിയും വേണം… കൂടെയുണ്ട്…

One thought on “ചില നിസ്സഹായ അവസ്ഥകൾ…

Comments are closed.